CMDRF

കുടങ്ങല്‍

കുടങ്ങല്‍
കുടങ്ങല്‍

സ്യകുടുംബത്തിലെ നിലത്തുപടര്‍ന്നുവളരുന്ന ഒരു സസ്യമാണ് മുത്തിള്‍. കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്‌മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ഡൂകപര്‍ണ്ണി എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നു.[ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.

ത്വക്രോഗം,നാഡീവ്യൂഹത്തിന്റെ രോഗങ്ങള്‍ എന്നിവ മാറ്റുന്നതിന് മുത്തിള്‍ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിള്‍ ഉപയോഗിക്കുന്നുണ്ട്. ബുദ്ധി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും. ചര്‍മ്മരോഗങ്ങള്‍, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങള്‍, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിര്‍ത്തും. ബ്രഹ്‌മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയില്‍ ചേര്‍ക്കുന്നു.

Top