ഡൽഹി: പാട്നയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന് ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ ചോർന്നതെന്നും അതിന്റെ ആനുകൂല്യം ലഭിച്ചവിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി
പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് ടെലിഗ്രാമിലൂടെ ചോദ്യപേപ്പറുകൾ ചോർന്നെന്ന് ഹർജിക്കാരുടെ വാദം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ഒരു സംഘം ഉണ്ടെന്ന് ബിഹാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
നീറ്റ് പരീക്ഷയുടെ പവിത്രത ഹനിക്കപ്പെട്ടെന്ന് സുപ്രിംകോടതി വിമർശിച്ചു. കുറ്റവാളികളെ തിരിച്ചറിയാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.