ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച ജര്‍മനിയുടെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം. ജര്‍മ്മന്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി.ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യ ജര്‍മ്മനിയോട് നിര്‍ദ്ദേശിച്ചു.
അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. ജുഡിഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇഡി കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എഎപി കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ല.