പെൻഷൻ കൊടുക്കുന്ന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു: മുഖ്യമന്ത്രി

പെൻഷൻ കൊടുക്കുന്ന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു: മുഖ്യമന്ത്രി
പെൻഷൻ കൊടുക്കുന്ന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പെൻഷൻ കൊടുക്കുന്ന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും പേർക്ക് ക്ഷേമ പെൻഷൻ കൊടുക്കുന്നത് ധൂർത്തല്ല. പെൻഷൻ 1600 രൂപയിൽ തന്നെ നിൽക്കണം എന്നല്ല സർക്കാർ കാണുന്നത്. പെൻഷൻ ഇനിയും ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം പെൻഷൻ നൽകാൻ 11000 കോടി രൂപ വേണം. ഇത് പൂട്ടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ടി ആദ്യം ചെയ്തത് പെൻഷൻ കമ്പനി സ്തംഭിപ്പിക്കലായിരുന്നു.

ചർച്ച നടത്തിയിട്ട് പോലും ഫലമില്ലായെന്ന അവസ്ഥയാണ്. യുഡിഎഫ് എംപിമാർ കേരളത്തിന് ഒപ്പമില്ലായിരുന്നു. ആരയൊണോ എതിർക്കേണ്ടത് ആ മനസിന് ഒപ്പമായിരുന്നു യുഡിഎഫ് എംപിമാരെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് മുന്നിൽ ആ അനുഭവം ഉണ്ട്. അതുകൊണ്ടാണ് കേരളത്തിലാകെ എൽഡിഎഫിന് വലിയ ജനപിന്തുണ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Top