CMDRF

ബീഹാറിന് രണ്ട് എക്സ്പ്രസ് വേകള്‍ നല്‍കി കേന്ദ്രം!

ബീഹാറിന് രണ്ട് എക്സ്പ്രസ് വേകള്‍ നല്‍കി കേന്ദ്രം!
ബീഹാറിന് രണ്ട് എക്സ്പ്രസ് വേകള്‍ നല്‍കി കേന്ദ്രം!

രേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ബജറ്റില്‍ ബിഹാറിന് നിരവധി സമ്മാനങ്ങള്‍ നല്‍കി. ഇതില്‍ ഏറ്റവും വലിയ സമ്മാനം എക്സ്പ്രസ് വേയാണ്. ബീഹാറില്‍ രണ്ട് പുതിയ എക്സ്പ്രസ് വേകള്‍ നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബോധ്ഗയ, രാജ്ഗിര്‍, വൈശാലി, ദര്‍ഭംഗ തുടങ്ങിയ നഗരങ്ങളെ ഈ എക്സ്പ്രസ് വേകളിലൂടെ ബന്ധിപ്പിക്കും. ഇതുകൂടാതെ, ബക്‌സറിലെ ഗംഗാ നദിയില്‍ അധിക രണ്ടുവരി പാലവും നിര്‍മിക്കും

26,000 കോടി രൂപ ചെലവില്‍ പട്ന-പൂര്‍ണിയ എക്സ്പ്രസ് വേ, ബക്സര്‍-ഭഗല്‍പൂര്‍ എക്സ്പ്രസ് വേ, ബോധ്ഗയ, രാജ്ഗിര്‍, വൈശാലി, ദര്‍ഭംഗ എക്സ്പ്രസ് വേ എന്നിവ ബീഹാറില്‍ ബന്ധിപ്പിക്കുമെന്ന് നിര്‍മ്മലാ സീതാരാമ പാര്‍ലമെന്റില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ പാക്കേജ് ബീഹാറിന്റെ പുരോഗതിയുടെ ദിശയില്‍ കൂടുതല്‍ മികച്ചതാണെന്ന് തെളിയിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. തങ്ങള്‍ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്ന് ബജറ്റില്‍ പല കാര്യങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ടെന്നും ബിഹാറിന് ഇതിന്റെ ഗുണം ലഭിക്കുമെന്നും നിതീഷ് പറഞ്ഞു. ഇതാ ഈ റോഡിനെപ്പറ്റി അറിയേണ്ടതെല്ലാം

ബക്സര്‍ മുതല്‍ ഭഗല്‍പൂര്‍ വരെ ബക്സറിനും ഭഗല്‍പൂരിനും ഇടയിലുള്ള യാത്രാ സമയം വെറും നാലുമണിക്കൂറായിചുരുക്കുന്നതാണ് ഈ എക്‌സ്പ്രസ് ഹൈവേ. ഈ നഗരങ്ങള്‍ തമ്മിലുള്ള ദൂരം 386 കിലോമീറ്ററാണ്. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ആളുകള്‍ക്ക് നിലവില്‍ ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെ എടുക്കുന്നുണ്ട്. എക്സ്പ്രസ് വേയുടെ നിര്‍മ്മാണത്തോടെ ഈ യാത്ര വെറും നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകും. ബക്സര്‍, ഭോജ്പൂര്‍, സസാരാം, അര്‍വാള്‍, ജെഹാനാബാദ്, ഗയ, ഔറംഗബാദ്, നവാഡ, ജാമുയി, ഷെയ്ഖ്പുര, ബങ്ക, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലെ നിവാസികള്‍ക്കും ഇതിന്റെ നിര്‍മാണം ഏറെ പ്രയോജനപ്പെടും.

Top