അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം

മരുന്നുകൾക്ക് ഇനി 50% അധിക വില നൽകേണ്ടി വരും

അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം
അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം

ഡൽഹി: മരുന്നുൽപ്പാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. വിപണിയിൽ പൊതുവെ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് 50 ശതമാനം വരെ കേന്ദ്ര സർക്കാർ ഉയർത്തിയത്.

അതേസമയം, അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾ അഥവാ നോൺ എസൻഷ്യൽ മരുന്നുകളുടെ വില നിശ്ചയിക്കുന്നത് മാർക്കറ്റുകളാണ്. മാർക്കറ്റിന് അനുസരിച്ച് നോൺ എസൻഷ്യൽ മരുന്നുകളുടെ വില ഇടക്കിടെ കൂടാറുണ്ടെങ്കിലും അവശ്യമരുന്നുകളുടെ വില അത്യാവശ്യമെങ്കിൽ മാത്രമേ വർധിപ്പിക്കാൻ കഴിയൂ.

Top