തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതിയിലൂടെ ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്. നാഷണല്‍ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജിസ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബില്‍ വഖഫ് എന്ന ആശയത്തെ റദ്ദ് ചെയ്യുന്നതും അതിന്റെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതുമാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വഖഫ് പോലെയുള്ള അത്യന്തം ഗുരുതരമായ വിഷയങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണല്‍ ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഫി നദ്വി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കല്ലറ നളിനാക്ഷന് സ്വാഗത ആശംസിച്ചു. ഇടക്കുന്നില്‍ മുരളി, എ എല്‍ എം കാസിം, സനല്‍ കാട്ടായിക്കോണം, അജിത് കാച്ചാണി, ഷാജഹാന് ആസാദ്, നാസര്‍ മന്നാനി, സജാദ് റഹ്മാന് വെഞ്ഞാറമൂട്, കലാം ബീമാപള്ളി, ഹാഷിം കണിയാപുരം, ജഹനാസ് കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു. നസീര്‍ വെമ്പായം നന്ദി പറഞ്ഞു.