ആംആദ്മി നോതാവ് സത്യേന്ദര്‍ ജയിനിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ആംആദ്മി നോതാവ് സത്യേന്ദര്‍ ജയിനിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
ആംആദ്മി നോതാവ് സത്യേന്ദര്‍ ജയിനിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ആംആദ്മി പാര്‍ട്ടി നോതാവ് സത്യേന്ദര്‍ ജയിനിനെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് പ്രൊട്ടക്ഷന്‍ മണിയായി 10 കോടി തട്ടിയെടുത്തെന്ന ആരോപണമാണ് സത്യേന്ദ്രയ്‌ക്കെതിരെയുള്ളത്. ജയിനും തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയലും തിഹാറില്‍ കൊള്ളയടി റാക്കറ്റ് നടത്തുകയും ഉന്നതരായ തടവുകാരില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു.

ഡല്‍ഹി, തിഹാര്‍, രോഹിണി, മണ്ടോലി എന്നിവിടങ്ങളിലെ ജയിലുകളില്‍ സുഖമായി ജീവിക്കാന്‍ തനിക്ക് സൗകര്യമൊരുക്കാന്‍ സത്യേന്ദര്‍ ജയിന്‍ വ്യക്തിപരമായും കൂട്ടാളികള്‍വഴിയും 2018-21 കാലയളവില്‍ പണം തട്ടിയെടുത്തുവെന്നാണ് സുകേഷിന്റെ ആരോപണം.

ആംആദ്മി പാര്‍ട്ടി നോതാവ് സത്യേന്ദര്‍ ജയിനിനെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് പ്രൊട്ടക്ഷന്‍ മണിയായി 10 കോടി തട്ടിയെടുത്തെന്ന ആരോപണമാണ് സത്യേന്ദ്രയ്‌ക്കെതിരെയുള്ളത്. ജയിനും തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയലും തിഹാറില്‍ കൊള്ളയടി റാക്കറ്റ് നടത്തുകയും ഉന്നതരായ തടവുകാരില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു.

ഡല്‍ഹി, തിഹാര്‍, രോഹിണി, മണ്ടോലി എന്നിവിടങ്ങളിലെ ജയിലുകളില്‍ സുഖമായി ജീവിക്കാന്‍ തനിക്ക് സൗകര്യമൊരുക്കാന്‍ സത്യേന്ദര്‍ ജയിന്‍ വ്യക്തിപരമായും കൂട്ടാളികള്‍വഴിയും 2018-21 കാലയളവില്‍ പണം തട്ടിയെടുത്തുവെന്നാണ് സുകേഷിന്റെ ആരോപണം.ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഈ പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നും പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയെന്നുമായിരുന്നു ഇഡിയുടെ ആരോപണം. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയതിന് തൊട്ട് പിന്നാലെയായിരുന്നു ജയിനിന്‌റെ അറസ്റ്റ്.

എന്നാല്‍ സത്യേന്ദ്രയുടെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം അനുവദിച്ചത് സുപ്രീംകോടതി റദ്ദ് ചെയ്യുകയും പെട്ടെന്ന് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മേയില്‍ ആയിരുന്നു സുപ്രീം കോടതി സത്യേന്ദര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

Top