ഇ-വെഹിക്കിള്‍ വിപണിക്ക് സര്‍ക്കാര്‍ സബ്സിഡി അനാവശ്യമെന്ന് കേന്ദ്രം

തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉല്‍പാദനച്ചെലവ് കുറഞ്ഞു

ഇ-വെഹിക്കിള്‍ വിപണിക്ക് സര്‍ക്കാര്‍ സബ്സിഡി അനാവശ്യമെന്ന് കേന്ദ്രം
ഇ-വെഹിക്കിള്‍ വിപണിക്ക് സര്‍ക്കാര്‍ സബ്സിഡി അനാവശ്യമെന്ന് കേന്ദ്രം

പയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇലക്ട്രിക് വാഹന വിപണിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആവശ്യകത കൂടിയതോടെ ഉല്‍പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും ഗഡ്കരി പറഞ്ഞു. ബിഎന്‍ജിഎഫ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉല്‍പാദനച്ചെലവ് കുറഞ്ഞു. ഇനി കൂടുതല്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ല ഉപഭോക്താക്കള്‍ ഇപ്പോള്‍ സ്വന്തമായി ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ തിരഞ്ഞെടുത്ത് തുടങ്ങി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു,”- മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഹൈബ്രിഡുകള്‍ക്കും സമാനമായ ജിഎസ് ടിയാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ചുശതമാനം മാത്രമാണ് ജിഎസ് ടി.

Also Read:സേഫര്‍ ചോയിസ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ മോഡലായി സഫാരിയും ഹാരിയറും

പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.’എന്റെ അഭിപ്രായത്തില്‍, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടതില്ല. സബ്‌സിഡി ആവശ്യപ്പെടുന്നത് ഇനി ന്യായവുമല്ല.’- മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില ഇനിയും ഉയരുമോ എന്നാണ് ആശങ്ക ഉയരുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടേതിന് സമാനമായി ജിഎസ്ടി നിരക്ക് ഉയര്‍ത്തിയാല്‍ ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കള്‍ വാഹന വില ഉയര്‍ത്താനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Top