അഗ്നിപഥിൽ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥിൽ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം
അഗ്നിപഥിൽ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

ഗ്നിപഥ് പദ്ധതിയിൽ വിമർശനങ്ങൾ ഒഴിവാക്കാൻ ഘടനാപരമായ മാറ്റത്തിന് കേന്ദ്രസർക്കാർ. അടിസ്ഥാനപരമായ ചില മാറ്റങ്ങൾക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഒഴിവാക്കാൻ ഉള്ള പരിഷ്കരണങ്ങൾ ആകും നടപ്പാക്കുക. ഇക്കാര്യത്തിൽ സേനകൾക്കുള്ളിൽ ചർച്ച നടക്കുന്നതായി സൂചനയുണ്ട്.

നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-ൽനിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം.

ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്നിവീറുകൾ കൊല്ലപ്പെട്ടാൽ മറ്റു സൈനികർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Top