കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര ഏജന്‍സി ഉടന്‍ അന്വേഷിക്കണം; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് എ എ റഹീം

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാതിരിക്കുന്നത് അതീവ ഗുരുതരമാണ്.

കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര ഏജന്‍സി ഉടന്‍ അന്വേഷിക്കണം; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് എ എ റഹീം
കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര ഏജന്‍സി ഉടന്‍ അന്വേഷിക്കണം; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് എ എ റഹീം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കേരള പൊലീസ് മൂന്ന് വര്‍ഷം മുന്‍പേ തന്നെ കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര ഏജന്‍സികളോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു പ്രതികരണവും ഇത് സംബന്ധിച്ച് നടത്തിയില്ല.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാതിരിക്കുന്നത് അതീവ ഗുരുതരമാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കുന്ന ഹവാല പണമിടപാട് കേസുകളിലൊന്നായ കൊടകര കേസ് പക്ഷപാതരഹിതമായി അന്വേഷിക്കാന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.

Top