സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (പിഇടി), മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് എന്നിവ നേരിടണം.
ALSO READ: 2025 മുതൽ ഐ.ഐ.എം അഹമ്മദാബാദിൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം
വിവിധ ഫോഴ്‌സുകളിലായി 506 ഒഴിവുകളാണുള്ളത്. ബിഎസ്എഫില്‍ 186 ഒഴിവ്, സിആര്‍പിഎഫില്‍ 120, സി ഐഎസ്എഫില്‍ 100, ഐടിബിപിയില്‍ 58, എസ്എസ്ബിയില്‍ 42 ഒഴിവ് എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ.
ഫലം പരിശോധിക്കുന്നതിനായി ആദ്യം യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടർന്ന് ഹോംപേജിലുള്ള വാട്‌സ് ന്യൂ സെക്ഷന്‍ സെലക്ട് ചെയ്യുക. ശേഷം സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴസസ് (എസി) എക്‌സാമിനേഷന്‍ 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.തുറന്നുവരുന്ന വിന്‍ഡോയിലെ പിഡിഎഫ് റിസള്‍ട്ട് സെലക്ട് ചെയ്യുക. തുടർന്ന് ,യുപിഎസ്‌സി സിഎപിഎഫ് റിസള്‍ട്ട് 2024 എന്ന പിഡിഎഫില്‍ ഫലം പരിശോധിക്കുക.