CMDRF

കേന്ദ്ര ബജറ്റ്; ഓഹരി വിപണിയില്‍ മുന്നേറ്റം

കേന്ദ്ര ബജറ്റ്; ഓഹരി വിപണിയില്‍ മുന്നേറ്റം
കേന്ദ്ര ബജറ്റ്; ഓഹരി വിപണിയില്‍ മുന്നേറ്റം

ജറ്റിന് മുന്‍പ് തന്നെ ഓഹരി വിപണി, വന്‍ കുതിപ്പോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 222.2 പോയിന്റ് ഉയര്‍ന്ന് 80,731ലും നിഫ്റ്റി 59.65 പോയിന്റ് നേട്ടത്തിലുമാണ് 24,568ലും വ്യാപാരം നടക്കുന്നത്. ഫിനാന്‍സ്, പൊതുമേഖലാ ഓഹരികളുടെ മുന്നേറ്റമാണ് സൂചികകളില്‍ പ്രതിഫലനം ഉണ്ടാക്കിയത്. ബാങ്ക് നിഫ്റ്റി 230.60 പോയിന്റ് നേട്ടത്തില്‍ 52,511 ലാണ് വ്യാപാരം ആരംഭിച്ചത്.

ഇന്നലെ 30 പോയിന്റ് ഉയര്‍ത്തി സെന്‍സെക്സ് 80,502.08-ലും നിഫ്റ്റി 23,537.85-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകരും. നികുതി ഇളവുകളും തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്നാണ്, ഇതും വിപണികള്‍ക്ക് അനുകൂലമായ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കുന്ന കാര്യത്തിലും ഇപ്പോഴുള്ള പൊതുമേഖലാ ബാങ്കുകളുടെ ലയനവും സംയോജനവും സംബന്ധിച്ച നയതീരുമാനങ്ങളും ബജറ്റില്‍ സാധ്യതയുണ്ട്.

Top