CMDRF

കേന്ദ്രസേനയെ വിന്യസിപ്പിക്കണം; വടകരയില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്

കേന്ദ്രസേനയെ വിന്യസിപ്പിക്കണം; വടകരയില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്
കേന്ദ്രസേനയെ വിന്യസിപ്പിക്കണം; വടകരയില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്

ടകരയില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. മരിച്ചവര്‍, വിദേശത്തുള്ളവര്‍ തുടങ്ങിയവരുടെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോണ്‍ഗ്രസ്. പോളിംഗ് സ്റ്റേഷനുകളില്‍ ക്യാമറ നിരീക്ഷണം വേണം. പാനൂര്‍ സ്‌ഫോടനവും കോണ്‍ഗ്രസ് ഹര്‍ജിയില്‍ പരാമര്‍ശിച്ചു.

വടകരയില്‍ രാഷ്ട്രീയപ്പോര് കനക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും സിപിഎം സ്ഥാനാര്‍ത്ഥിയായി കെക ശൈലജയുമാണ് മത്സരരംഗത്തുള്ളത്. വടകരയില്‍ 10 പേരാണ് ആകെ മത്സരരംഗത്തുള്ളത്. ആകെ 4 ശൈലജ, മൂന്ന് ഷാഫി എന്നിവരുള്‍പ്പെടെ 10 പേരാണ് ഉള്ളത്. വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രര്‍).-എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.

ആറ്റിങ്ങലില്‍ വോട്ടിരട്ടിപ്പ് ആരോപണമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഉന്നയിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നുമാണ് പരാതി വന്നത്. വടകര ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ നിന്നുമാണ് കള്ളവോട്ട് ആരോപണം ഉന്നയിച്ച് പരാതി എത്തിയത്. ബൂത്ത് ഏജന്റുമാര്‍ക്ക് ഭീഷണിയുണ്ട്, ബൂത്തുകളില്‍ സിസിടിവി ക്യാമറകള്‍ വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Top