വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ചാൽ യാത്രാവിലക്കെന്ന് കേന്ദ്രസർക്കാർ

12ഓളം വിമാനങ്ങൾക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു.

വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ചാൽ യാത്രാവിലക്കെന്ന് കേന്ദ്രസർക്കാർ
വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ചാൽ യാത്രാവിലക്കെന്ന് കേന്ദ്രസർക്കാർ

ഡൽഹി: വിമാനങ്ങളുടെ കാര്യത്തിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന ഭീഷണി കോൾ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇനി അങ്ങനെ വിളിക്കുന്നവർക്ക് വിമാനയാത്ര വിലക്ക് കൊണ്ടു വരുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കേന്ദ്ര വ്യോമയാനമന്ത്രാലയം വിവിധ എയർലൈനുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾ ചർച്ച ചെയ്യാനായി, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് തുടങ്ങിയവറുമായി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഇക്കാര്യം ചർച്ചയായെന്നാണ് നിലവിൽ ലഭ്യമാകുന്ന സൂചന. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത്തരത്തിൽ ഭീഷണികോളുകൾ വിളിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടു വരുന്നത് പരിഗണിക്കുന്നത്.

Also Read: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് ഖലിസ്ഥാൻ ലിബറേഷൻ

മൂന്ന് ദിവസത്തിനിടെ 12ഓളം ബോംബ് ഭീഷണി കോൾ

INDIGO AIRLINES

ഇപ്പോൾ ഇന്റലിജൻസ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് എയർ മാർഷൽ മാരുടെ എണ്ണം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. എൻ.എസ്.ജി കമാൻഡോകളെ എയർ മാർഷൽമാരായി തെരഞ്ഞെടുത്ത ഇന്റർനാഷണൽ റൂട്ടുകളിലും ചില ആഭ്യന്തര റൂട്ടുകളിലുമാണ് ഇപ്പോൾ നിയോഗിക്കുന്നത്.

Also Read: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി

12ഓളം വിമാനങ്ങൾക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സൈബർ സെക്യൂരിറ്റി വിദഗ്ധരുമായി ചേർന്ന് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഭീഷണിക്ക് പിന്നിൽ ആരാണെന്നത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്.

Top