CMDRF

ദുരന്തനിവാരണ ദൗത്യത്തിനായി കർണ്ണാടകയ്ക്ക് 2831 കോടി?

ദുരന്തനിവാരണ ദൗത്യത്തിനായി കർണ്ണാടകയ്ക്ക് 2831 കോടി?
ദുരന്തനിവാരണ ദൗത്യത്തിനായി കർണ്ണാടകയ്ക്ക് 2831 കോടി?

ഷിരൂർ(കർണാടക): ദുരന്തനിവാരണ ദൗത്യത്തിനായി 2019 മുതൽ 2024 വരെ അഞ്ചു വർഷം കേന്ദ്ര സർക്കാർ നൽകിയത് 2831 കോടി രൂപയെന്ന് വിവരം. ഇതുകൂടാതെ, സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് 2020-21 മുതൽ 2025-26 വരെ കേന്ദ്രം നൽകിയത് 1032 കോടി രൂപയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ വിഭാഗം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്ര ഫണ്ടുകളിൽനിന്ന് എത്ര തുക വിനിയോഗിച്ചുവെന്നും അത് എങ്ങനെ വിനിയോഗിച്ചുവെന്നും വ്യക്തമല്ല. ഷിരൂർ ദൗത്യത്തിന് ആധുനിക യന്ത്രങ്ങൾ കൊണ്ടുവരുന്നതിലെ കാലതാമസം ചോദ്യം ചെയ്യുന്നതായും നടപടി വേഗത്തിലാക്കണമെന്നും വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു.

Top