പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിള്ളലുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം: ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഡിഎംകെയ്ക്ക് നല്‍കിയേക്കും

പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിള്ളലുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം: ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഡിഎംകെയ്ക്ക് നല്‍കിയേക്കും

ഡല്‍ഹി: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. സ്പീക്കര്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഡിഎംകെയ്ക്ക് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിനു പദവി നല്‍കാതെ ഡിഎംകെയ്ക്ക് നല്‍കുക വഴി പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കക്ഷി നിലയില്‍ പ്രതിപക്ഷ നിരയില്‍ 101 അംഗങ്ങളുമായി കോണ്‍ഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളില്‍ എസ്‍പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. 22 അംഗങ്ങളാണ് ഡിഎംകെയ്ക്ക് ലോക്‌സഭയിലുള്ളത്.

Top