സൈബർ കുറ്റവാളികളെ പൂട്ടാൻ കേന്ദ്രസർക്കാർ; അന്വേഷണങ്ങൾക്ക് ഇനി ഏകോപനം

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പരിഹരിക്കു‍ന്നതിൽ സിഎഫ്എംസി ശ്രദ്ധ കേന്ദ്രീകരിക്കും.

സൈബർ കുറ്റവാളികളെ പൂട്ടാൻ കേന്ദ്രസർക്കാർ; അന്വേഷണങ്ങൾക്ക് ഇനി ഏകോപനം
സൈബർ കുറ്റവാളികളെ പൂട്ടാൻ കേന്ദ്രസർക്കാർ; അന്വേഷണങ്ങൾക്ക് ഇനി ഏകോപനം

സൈബർ കുറ്റകൃത്യങ്ങൾ അതിരു കടക്കുന്ന സാഹചര്യത്തിൽ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും നേരിടാൻ ഏകോപിത സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെൻട്രൽ സസ്പെക്ട് രജിസ്ട്രി, സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ (സിഎഫ്എംസി), സമന്വയ പ്ലാറ്റ്ഫോം എന്നിവ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സൈബർ പോരാളികളുടെ പ്രത്യേക വിഭാഗത്തെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു പുതിയ പ്രോഗ്രാമും വെളിപ്പെടുത്തി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പരിഹരിക്കു‍ന്നതിൽ സിഎഫ്എംസി ശ്രദ്ധ കേന്ദ്രീകരിക്കും. പ്രമുഖ ബാങ്കുകൾ, പേമെന്റ് അഗ്രഗേറ്റേഴ്സ്, ടെലികോം കമ്പനികൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ (ഐഎസ്‌പികൾ), കേന്ദ്ര ഏജൻസികൾ, ലോക്കൽ പൊലീസ് എന്നിവ പോലുള്ള വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതോടെ ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുന്നു. ഈ പങ്കാളികളുടെ ഡാറ്റയും ഇൻപുട്ടുകളും ഉപയോഗിച്ച് സൈബർ കുറ്റവാളികളുടെ പ്രവർത്തനരീതി (MO) തിരിച്ചറിയുന്നതിനും CFMC പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

Also Read: ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ്

ജോയിന്റ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഫെസിലിറ്റേഷൻ സിസ്റ്റം എന്നറിയപ്പെടുന്ന സമന്വയ പ്ലാറ്റ്‌ഫോം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കും. ഈ ഏകീകൃത ഡാറ്റാബേസ് സൈബർ ക്രൈം മാപ്പിങ്, ഡാറ്റ പങ്കിടൽ, ഡാറ്റ അനലിറ്റിക്‌സ്, ഇന്ത്യയിലുടനീളമുള്ള നിയമ നിർവ്വഹണ ഏജൻസികൾ തമ്മിലുള്ള സഹകരണം, ഏകോപനം എന്നിവയിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Top