CMDRF

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഈ ആഴ്ച വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതില്‍ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരം ഇന്ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്.

Top