CMDRF

സി.ഇ.ഒ. ടിം കുക്കിന് പോലും അറിയാത്ത ഐഫോണിലെ ആ ഫീച്ചര്‍?

അടുത്ത കൂടിക്കാഴ്ചയില്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടാകുമെന്ന ഉറപ്പുനല്‍കി പോയ ടിം കുക്ക് കോളേജ് കാലത്ത് ഒന്നിച്ച് താമസിച്ചവരുടെ ഗ്രൂപ്പ് ചാറ്റിന് ഉടന്‍ പേര് നല്‍കി.

സി.ഇ.ഒ. ടിം കുക്കിന് പോലും അറിയാത്ത ഐഫോണിലെ ആ ഫീച്ചര്‍?
സി.ഇ.ഒ. ടിം കുക്കിന് പോലും അറിയാത്ത ഐഫോണിലെ ആ ഫീച്ചര്‍?

ഡംബര ഫോണുകളിലെ അവസാനവാക്കാണ് ഐഫോണ്‍. ആപ്പിളിനെ മുന്നില്‍ നിന്ന് നയിക്കുന്ന വ്യക്തിയാണ് സി.ഇ.ഒയായ ടിം കുക്ക്. ആപ്പിളില്‍ നടക്കുന്ന ഓരോ ഇലയനക്കവും അറിയുന്ന വ്യക്തിയായ ടിം കുക്കിന് പക്ഷേ ഐഫോണിലുള്ള ഒരു ഫീച്ചറിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? ഇത് സത്യമാണ്. കുക്ക് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ തുറന്നുപറഞ്ഞത്. വാള്‍ സ്ട്രീറ്റ് ജേണല്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ഇത്.

Also Read: മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

ഐഫോണിലെ മെസേജിങ് സംവിധാനമായ ഐമെസേജിലെ ഗ്രൂപ്പ് ചാറ്റുകളുടെ പേരുകളില്‍ ഇഷ്ടപ്പെട്ടത് ഏതാണ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യം കേട്ട ടിം കുക്ക് അമ്പരപ്പോടെ മാധ്യമപ്രവര്‍ത്തകനെ നോക്കുകയാണ് ചെയ്തത്. മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ ഏതാണ് എന്ന് താന്‍ ചോദിച്ചത് പോലെയാണ് ടിം കുക്ക് നോക്കിയത് എന്നാണ് ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്.

‘മികച്ച പേര്? നിങ്ങള്‍ ഗ്രൂപ്പ് ചാറ്റിന് പേരൊക്കെ നല്‍കാറുണ്ടോ? ഞാന്‍ പേര് നല്‍കാറില്ല. ഇത് വളരെ രസകരമാണല്ലോ. ഇനി ഞാന്‍ ഇക്കാര്യം ശ്രദ്ധിക്കും.’ -നോട്ടത്തിന് ശേഷം ഇതായിരുന്നു കുക്കിന്റെ മറുപടി.

Read Also: മഹേഷ് ബാബു നായകനാകുന്ന ‘എസ്എസ്എംബി 29’ ല്‍ രാജമൗലി എ ഐ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്

അടുത്ത കൂടിക്കാഴ്ചയില്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടാകുമെന്ന ഉറപ്പുനല്‍കി പോയ ടിം കുക്ക് കോളേജ് കാലത്ത് ഒന്നിച്ച് താമസിച്ചവരുടെ ഗ്രൂപ്പ് ചാറ്റിന് ഉടന്‍ പേര് നല്‍കി. റൂംമേറ്റ്സ് എന്ന പേരാണ് അദ്ദേഹം നല്‍കിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പിന്നീട് കണ്ടപ്പോള്‍ അഭിമാനത്തോടെ ടിം കുക്ക് ഈ പേര് പറഞ്ഞുകൊടുക്കുകയും ചെയ്തു.

Top