പോഷകങ്ങൾ നൽകുക എന്ന ധർമ്മം മാത്രമല്ല, നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിലും ഭക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയിലും, മോശമായും ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം. അത്തരത്തിൽ ദേഷ്യം വരുത്തുന്ന ഭക്ഷണ സാധനങ്ങൾ ഏതാണെന്ന് നോക്കാം.
സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷമം കഴിച്ചാല്‍ ദേഷ്യം കൂടുമത്രെ. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.
Also Read: ആരോഗ്യത്തിനും മനസ്സിനും അൽപം ‘നല്ലനടത്തമാകാം’
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിഠായികൾ, ചോക്ലേറ്റുകൾ, മധുരം അടങ്ങിയ പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം ഉണ്ടാക്കും. ഇത് ഊർജ്ജ ക്രാഷുകൾ, മൂഡ് സ്വിംഗ്, ക്ഷോഭം തോന്നൽ എന്നിവയിലേക്ക് നയിച്ചേക്കാം. അമിതമായ പഞ്ചസാരയുടെ ഉപയോഗം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും മോശമായി ബാധിക്കും.
ചായയോ കോഫിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരുകയും ചെയ്യും. ചിപ്സ്, മിക്സ്ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. അമിതമായി മദ്യപിക്കുന്നവരിലും ദേഷ്യം കൂടാനും മാനസിക പ്രശ്നങ്ങള്‍ കൂടാനും കാരണമായേക്കാം. അതിനാല്‍ മദ്യപാനവും പരിമിതപ്പെടുത്തുക.