CMDRF

ചിന്നക്കനാലില്‍ വീട് തകര്‍ത്ത് ചക്കക്കൊമ്പന്‍

സമീപവാസികള്‍ എല്ലാവരും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

ചിന്നക്കനാലില്‍ വീട് തകര്‍ത്ത് ചക്കക്കൊമ്പന്‍
ചിന്നക്കനാലില്‍ വീട് തകര്‍ത്ത് ചക്കക്കൊമ്പന്‍

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത്. ചിന്നക്കനാലില്‍ 301ലെ ഐസക് വര്‍ഗീസിന്റെ വീട് ചക്കക്കൊമ്പന്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ ഒരുവശം മുഴുവനും പൂര്‍ണമായും തകര്‍ത്തു.

സമീപവാസികള്‍ എല്ലാവരും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ റേഷന്‍ കടയും ചക്കക്കൊമ്പന്‍ തകര്‍ത്തിരുന്നു.

Top