കുഞ്ചാക്കോ ബോബന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്ത ‘ഗ്ര്‍ര്‍ര്‍’ ഒടിടിയിലേക്ക്. ചിത്രം ഓഗസ്റ്റ് 20 മുതല്‍ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റ നിര്‍മ്മാണം. സംവിധായകന്‍ ജയ്.കെയും പ്രവീണ്‍.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ജൂണ്‍ 14നാണ് ചിത്രം തിയറ്ററിലെത്തിയത്.
ചിത്രത്തിലുള്ളത് യഥാര്‍ഥ സിംഹമാണെന്ന് സിനിമയുടെ റിലീസിന് മുന്‍പ്, ചാക്കോച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് ‘ദര്‍ശന്‍’ എന്ന സിംഹമായി ചിത്രത്തില്‍ എത്തുന്നത്. അനഘ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, മഞ്ജു പിള്ള, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍, രമേഷ് പിഷാരടി, പാര്‍വതി കൃഷ്ണ, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.