കെഎസ്ആർടിസിയിൽ ഇനി ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ

കെഎസ്ആർടിസിയിൽ ഇനി ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ
കെഎസ്ആർടിസിയിൽ ഇനി ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ

തിരുവനന്തപുരം∙ സർവീസ് തുടങ്ങിയാലും കെഎസ്ആർടിസി ബസിൽ ടിക്കറ്റ് റിസർവേഷൻ നടത്താൻ അടുത്തയാഴ്ച മുതൽ അവസരം. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി പുതിയ കരാർ നിലവിൽ വരുന്നതോടെ ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും പണം നൽകാം.

ദീർഘദൂര ബസുകളിലെല്ലാം ഈ ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ സംവിധാനം നടപ്പാക്കും. യാത്രക്കാർ ഇറങ്ങുന്നതിന് അനുസരിച്ച് ഒഴിയുന്ന സീറ്റുകളുടെ എണ്ണം മനസിലാക്കി യാത്രക്കാർക്ക് റിസർവ് ചെയ്ത് സീറ്റുറപ്പിക്കാം. ENTE KSRTC Neo ആപ് വഴിയാണ് ബുക്കിങ്.

‘ചലോ ആപ്’ നിലവിൽ സ്വിഫ്റ്റ് സർവീസുകളിലും തിരുവനന്തപുരത്തെ ചില ഡിപ്പോകളിലും നടപ്പാക്കിയിട്ടുണ്ട്. തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി പുതിയ ബസുകളയയ്ക്കാൻ കഴിയുന്ന ഡേറ്റാ അനാലിസിസ് സൗകര്യവും ഈ ആപ് വഴി കെഎസ്ആർടിസിക്കു ലഭിക്കും.

Top