ചിക്കന്‍ കൊണ്ട് വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാറില്ലേ. ഇന്ന് ഒന്ന് മാറ്റിപ്പിടിച്ചാലോ? ചിക്കന്‍ വെച്ച് ചമ്മന്തി തയ്യാറാക്കി നോക്കാം.. ഞെട്ടണ്ട, ഒന്ന് പരീക്ഷിച്ച് നോക്കിക്കോളൂ.
വേണ്ട ചേരുവകള്‍
ചിക്കന്‍ എല്ലില്ലാത്തത് – 250 ഗ്രാം
കൊച്ചുള്ളി – 4,5 എണ്ണം
വറ്റല്‍ മുളക് – 6 എണ്ണം
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
പുളി – ചെറിയൊരു കഷ്ണം
തേങ്ങ ചിരകിയത്- 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
also read: ബ്രേക്ക്ഫാസ്റ്റിനു ബ്രെഡ് ദോശയോ?
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് ഒന്നു വഴറ്റി മാറ്റി വെക്കുക. ഇനി ചെറിയ കഷണങ്ങള്‍ ആക്കിയ ചിക്കനിലേയ്ക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തേച്ചു പിടിപ്പിക്കുക. ശേഷം വറുത്തു കോരുക. അതും തേങ്ങ ചിരകിയതും വറുത്ത വറ്റല്‍ മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളിയും വെള്ളവും ഒഴിച്ച് ഒന്ന് ക്രഷ് ചെയ്‌തെടുത്താല്‍ ചിക്കന്‍ ചമ്മന്തി റെഡി.