ഭാഗ്യം പി.എസ്.ജിയെ തുണച്ചില്ല; ആഴ്സനലിന് ആദ്യ ജയം

പോയിന്‍റ് പട്ടികയിൽ ആഴ്സനൽ എട്ടാമതാണ്, ഒരു ജയവും ഒരു തേൽവിയുമായി പി.എസ്.ജി 18-ാമതാണ്

ഭാഗ്യം പി.എസ്.ജിയെ തുണച്ചില്ല; ആഴ്സനലിന് ആദ്യ ജയം
ഭാഗ്യം പി.എസ്.ജിയെ തുണച്ചില്ല; ആഴ്സനലിന് ആദ്യ ജയം

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിന്റെ ആദ്യ ജയം. പാരിസ് സെന്‍റ് ജർമനെയാണ് രണ്ട് ഗോളിന് തകർത്ത് ആഴ്സനൽ മുന്നേറിയത്. ഫ്രീകിക്കിലൂടെ ബുകായോ സാകോയും ഹെഡ്ഡറിലൂടെ കായ് ഹാവേർട്സുമാണ് ഗണ്ണേഴ്സിന് ജയം സമ്മാനിച്ച ഇരട്ട ഗോളുകൾ നേടിയത്. 20-ാം മിനിറ്റിൽ ആദ്യ ഗോളും 15 മിനിറ്റിനു ശേഷം രണ്ടാം ഗോളും തട്ടിയിട്ട് ആദ്യ പകുതിയിൽ ഗണ്ണേഴ്സ് ആധിപത്യം ഉറപ്പിച്ചു.

പി.എസ്.ജി ആക്രമണം മത്സരത്തിൽ കാര്യാമായ ചലനം കൊണ്ടുവന്നില്ലെന്നും പറയാം. ജൂണോ മെൻഡിസും ജോ നേവ്സും ഗോൾവല ലക്ഷ്യമാക്കി പായിച്ച ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. 65 ശതമാനമാണ് പി.എസ്.ജിയുടെ ബോൾ പൊസഷൻ.

ഭാഗ്യം ഇക്കുറി പി.എസ്.ജിയെ തുണച്ചില്ല. പോയിന്‍റ് പട്ടികയിൽ ആഴ്സനൽ എട്ടാമതാണ്. ഒരു ജയവും ഒരു തേൽവിയുമായി പി.എസ്.ജി 18-ാമതാണ്. ഡോർട്മുണ്ട്, ബ്രെസ്റ്റ്, ലെവർക്യുസെൻ എന്നിവയാണ് ആദ്യ മൂന്നിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി, ഇന്‍റർമിലാൻ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകൾ.

Top