CMDRF

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച്-സ്പാനിഷ് ഏറ്റുമുട്ടല്‍ നടക്കും

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച്-സ്പാനിഷ് ഏറ്റുമുട്ടല്‍ നടക്കും
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച്-സ്പാനിഷ് ഏറ്റുമുട്ടല്‍ നടക്കും

ബാഴ്സലോണ: ബുധനാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച്-സ്പാനിഷ് ഏറ്റുമുട്ടല്‍ നടക്കും. പി.എസ്.ജിയും ബാഴ്‌സലോണയും മുഖാമുഖം വരും. മറ്റൊരു ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോര്‍ട്മുണ്‍ഡിന് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡാണ് എതിരാളി. രാത്രി 12.30-നാണ് രണ്ടുമത്സരങ്ങളും.

എംബാപ്പെയെ ഒതുക്കുന്നതിനൊപ്പം മധ്യനിരമറികടന്നെത്തുന്ന മറ്റു പാരീസ് താരങ്ങളെ നിരീക്ഷിക്കുക എന്ന വെല്ലുവിളി. മധ്യനിരയില്‍ കളിക്കുന്ന തുര്‍ക്കി വംശജനായ ജര്‍മന്‍ താരം ഇല്‍കായ് ഗുണ്ടോഗനും ഇതിനായി താഴേക്കിറങ്ങേണ്ടിവരും എന്നതുറപ്പ്. ബാഴ്‌സയുടെ കളിമെനയേണ്ട ചുമതല മധ്യനിരതാരമായ ഫ്രെങ്കി ഡിയോങ്ങിന്റെ ചുമലില്‍ വന്നുചേരും. റഫീഞ്ഞ്യയും പരിചയസമ്പന്നനായ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും നയിക്കുന്ന മുന്നേറ്റനിര മിന്നിയാല്‍ കളി ആവേശകരമാവും എന്നുറപ്പ്.ലോകത്തെ മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായ അഷറഫ് ഹക്കീമി റൈറ്റ് ബാക്കില്‍ ഇല്ലാത്തത് പി.എസ്.ജി.ക്ക് തിരിച്ചടിയാണ്. പ്രതിരോധത്തിലൂന്നിയുള്ള 4-4-2ല്‍ ബാഴ്‌സ ഇറങ്ങുമ്പോള്‍ ആക്രമണത്തിന് മുന്‍തൂക്കംനല്‍കുന്ന 4-3-3 ഫോര്‍മേഷനിലായിരിക്കും പി.എസ്.ജി. കളിക്കുക.

കിലിയന്‍ എംബാപ്പെ എന്ന കുന്തമുനയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ വജ്രായുധം. ഏതു പ്രതികൂലസന്ദര്‍ഭവും മറികടക്കാനുള്ള എംബാപ്പെയുടെ വൈഭവത്തെ തടയിടുക എന്നതാവും ബാഴ്‌സ പ്രതിരോധനിരയുടെ നിരന്തരവെല്ലുവിളി. 27 കളികള്‍ തോല്‍ക്കാതെവരുന്ന പി.എസ്.ജി. തകര്‍പ്പന്‍ ഫോമിലാണിപ്പോള്‍. സ്പാനിഷ് ലാ ലിഗ കിരീടം തുലാസിലാണെങ്കിലും പഴയ സൂപ്പര്‍ താരം സാവി പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ കഴിഞ്ഞ പത്തുകളികളും തോറ്റിട്ടില്ല.മിഡ്ഫീല്‍ഡര്‍മാരായ ഗാവിയും പെഡ്രിയും പ്രതിരോധതാരം അലയാന്ദ്രോ ബാല്‍ഡെയും കളിക്കാത്തതും ബാഴ്‌സയ്ക്ക് വിഷമങ്ങള്‍ സൃഷ്ടിക്കും.

Top