ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനും അവസരം ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏകദിന ക്രിക്കറ്റില്‍ കെ എല്‍ രാഹുലും റിഷഭ് പന്തും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരായി തുടരും. ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരേക്കാള്‍ കൂടുതലായി ഓള്‍ റൗണ്ടര്‍മാര്‍ക്ക് അവസരം നല്‍കാനാണ് ശ്രമമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അനുഭവസമ്പന്നനായ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ലക്ഷ്യംവെച്ച് അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇന്ത്യ ആറ് ഏകദിനങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉള്‍പ്പെട രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകില്ലെന്നാണ് സൂചന.