മസ്കത്ത്: വ്യാഴാഴ്ച്ച വരെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലും, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലുമായിരിക്കും മഴ പെയ്യുകയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.