വരും മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത

അതോടൊപ്പം 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

വരും മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത
വരും മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത

കൊച്ചി: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് രാത്രി കനത്ത മഴ സാധ്യത. 7 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നിലവിൽ അടുത്ത 3 മണിക്കൂറിൽ കൊച്ചിയും കോഴിക്കോടുമടക്കം 9 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് വകുപ്പിന്‍റെ പ്രവചനം.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ സാധ്യത കൂടുതൽ. അതോടൊപ്പം 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

Top