ഒമാനിൽ മഴയ്ക്ക് സാധ്യത

സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 1 വരെയാണ് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത പ്രവച്ചിച്ചിരിക്കുന്നത്

ഒമാനിൽ മഴയ്ക്ക് സാധ്യത
ഒമാനിൽ മഴയ്ക്ക് സാധ്യത

മസ്കറ്റ്: ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ. ന്യൂനമർദ്ദം രൂപപ്പെടുന്നതിൻറെ ഭാഗമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അൽ ഹജർ പർവ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 1 വരെയാണ് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത പ്രവച്ചിച്ചിരിക്കുന്നത്.

അൽ ഹജർ പർവതനിരകളിലും മഴ പെയ്തേക്കും. വാദികൾ നിറയുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അറിയിപ്പുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിൻറെ ഏറ്റവും പുതിയ അറിയിപ്പുകൾ പിന്തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം പൗരന്മാർക്കും താമസക്കാർക്കും നിർദേശം നൽകി.

Top