CMDRF

യുഎഇയിൽ മഴയ്ക്ക് സാധ്യത

തീരപ്രദേശങ്ങളിൽ 90 ശതമാനം വരെ ഈർപ്പം ഉയരാൻ സാധ്യതയുണ്ടെങ്കിലും പർവതമേഖലകളിൽ ഇത് 15 ശതമാനത്തിൽ താഴെയായിരിക്കും.

യുഎഇയിൽ മഴയ്ക്ക് സാധ്യത
യുഎഇയിൽ മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. ഉച്ചയ്ക്കുശേഷം കിഴക്കൻ ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴമേഘങ്ങൾ രൂപപ്പെടാനാണ് സാധ്യത. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തീരപ്രദേശങ്ങളിൽ 90 ശതമാനം വരെ ഈർപ്പം ഉയരാൻ സാധ്യതയുണ്ടെങ്കിലും പർവതമേഖലകളിൽ ഇത് 15 ശതമാനത്തിൽ താഴെയായിരിക്കും. കാറ്റിൻറെ തീവ്രത കുറവായിരിക്കും. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്റെ വേഗം വർധിച്ചേക്കാം. അറേബ്യൻ ഉൾക്കടലും ഒമാൻ കടലും നേരിയ തിരമാലകളോടെയായിരിക്കും.

Top