CMDRF

വിഴിഞ്ഞത്തെ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ

വിഴിഞ്ഞത്തെ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ
വിഴിഞ്ഞത്തെ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതിപക്ഷ നേതാവ് വന്നാൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നുപറയുമെന്നും അത് ഭയന്നാണ് അദ്ദേഹത്തെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സത്യത്തെ കുറച്ചുകാലത്തേക്ക് മൂടിവെക്കാം എന്നാൽ എല്ലാക്കാലത്തേക്കും അതിനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു ശക്തിക്കും തടയാനാവില്ലെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തിയ ചാണ്ടി ഉമ്മൻ ക്രെഡിറ്റ് ആരെടുത്താലും ​ഗുണം നാടിന് ഉണ്ടാകണമെന്നും പറഞ്ഞു.

വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസർക്കാർ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ എംപി ചടങ്ങിൽ പങ്കെടുക്കില്ല. ട്രയൽ റൺ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു.

ഉമ്മൻചാണ്ടിയുടെ പേര് തുറമുഖത്തിന് നൽകണമെന്ന് കെ സുധാകരൻ പറഞ്ഞു. പദ്ധതി പൂർത്തിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്ന് ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തർക്കിക്കാം പക്ഷേ മാതൃത്വം ഉമ്മൻ ചാണ്ടി സർക്കാരിനെന്ന് മുൻമന്ത്രി കെ ബാബു പറഞ്ഞു

Top