ആന്ധ്രാ പ്രേദേശിന്റെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കും

ആന്ധ്രാ പ്രേദേശിന്റെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കും

അമരാവതി: ആന്ധ്രാ പ്രേദേശിന്റെ മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകല്‍ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാര്‍ക്കില്‍വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്ക് പങ്കുചേരും.

നായിഡുവിന്റെ മകനും ടിഡിപി ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷും ജനസേന നേതാവ് എന്‍. മനോഹറും സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ഉള്‍പ്പെടുന്നു. ജനസേന നേതാവ് പവന്‍ കല്യാന്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങളും പാര്‍ട്ടി ആവശ്യപ്പെടുന്നു. രണ്ടു മന്ത്രി സ്ഥാനമാണ് ബിജെപി ആവശ്യപ്പെടുന്നത്. 175 അംഗ സഭയില്‍ ടിഡിപി 135, ജനസേന 21, ബിജെപി 8 എന്നിങ്ങനെയാണ് കകക്ഷിനില.

Top