CMDRF

ചന്ദ്രശേഖർ റാവുവിനെ നിശബ്ദനാക്കിയത് കെ.ടി. രാമറാവു; വീണ്ടും വിവാദ പരാമർശവുമായി കൊണ്ട സുരേഖ

കെസിആറിനെ കാണാനില്ലെന്നും മിസ്സിങ് കേസ് ഫയൽ ചെയ്യണമെന്നും സുരേഖ പറഞ്ഞു

ചന്ദ്രശേഖർ റാവുവിനെ നിശബ്ദനാക്കിയത് കെ.ടി. രാമറാവു; വീണ്ടും വിവാദ പരാമർശവുമായി കൊണ്ട സുരേഖ
ചന്ദ്രശേഖർ റാവുവിനെ നിശബ്ദനാക്കിയത് കെ.ടി. രാമറാവു; വീണ്ടും വിവാദ പരാമർശവുമായി കൊണ്ട സുരേഖ

തെലങ്കാന: വീണ്ടും വിവാദ പരാമർശവുമായി തെലങ്കാന മന്ത്രികൊണ്ട സുരേഖ. മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ നിശബ്ദനാക്കിയതിന് പിന്നിൽ ഭാരത് രാഷ്ട്ര സമിതി പാർട്ടി നേതാവായ മകൻ കെ.ടി. രാമറാവു ആണെന്നാണ് കൊണ്ട സുരേഖയുടെ പുതിയ ആരോപണം. കെസിആറിനെ കാണാനില്ലെന്നും മിസ്സിങ് കേസ് ഫയൽ ചെയ്യണമെന്നും സുരേഖ പറഞ്ഞു. മുൻ മുഖ്യമന്ത്രിയായ ചന്ദ്രശേഖർ റാവുവിൻ്റെ മണ്ഡലമായ ഗജ്വേലിൽ പൊതു പരിപാടിക്കിടെയാണ് കൊണ്ട സുരേഖയുടെ വിവാദ പരാമർശം.

കഴിഞ്ഞ ദിവസം സാമന്ത – നാഗചൈതന്യ വിവാഹമോചനത്തിന് പിന്നില്‍ കെ.ടി. രാമറാവു ആണെന്ന സുരേഖയുടെ പരാമർശം വൻ വിവാദമായിരുന്നു. മന്ത്രിയുടെ പരാമർശത്തിനെതിരെ സമാന്തയും നാഗചൈതന്യയും ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ പരാമർശത്തിൽ തെലങ്കാന മന്ത്രി മാപ്പ് പറയുകയായിരുന്നു.

Top