ചന്ദ്രയാൻ-3 ഇറങ്ങിയത് 385 കോടി വർഷം മുൻപ് രൂപപ്പെട്ട ഗർത്തത്തിൽ !

ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ – 3, 2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

ചന്ദ്രയാൻ-3 ഇറങ്ങിയത് 385 കോടി വർഷം മുൻപ് രൂപപ്പെട്ട ഗർത്തത്തിൽ !
ചന്ദ്രയാൻ-3 ഇറങ്ങിയത് 385 കോടി വർഷം മുൻപ് രൂപപ്പെട്ട ഗർത്തത്തിൽ !

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യം ചന്ദ്രയാൻ -3നെ സംബന്ധിച്ച പുതിയ വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രസംഘം. ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയതെന്നാണ് ഇപ്പോൾ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും (ഐഎസ്ആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം വിലയിരുത്തുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലത്തിൽ ഗർത്തം 385 കോടി വർഷം പഴക്കമുള്ള നെക്റ്റേറിയൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടതെന്നും ശാസ്ത്ര സംഘം പറയുന്നുണ്ട്. പ്രഗ്യാൻ റോവറിൽ നിന്നുള്ള ചിത്രങ്ങളും മറ്റും വിശകലനം ചെയ്താണ് ഇപ്പോൾ ഈ നിഗമനത്തിലേക്ക് ശാസ്ത്ര സംഘം എത്തിയത്. ഒരു ഛിന്നഗ്രഹം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വന്നിടിച്ചപ്പോഴാണ് നിലവിലുള്ള 300 കിലോമീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടതെന്നാണ് നിഗമനം.

Also Read: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ – 3, 2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അതേസമയം വിക്രം ലാൻഡർ ഇറങ്ങിയ പ്രദേശത്തെ ‘ശിവശക്തി പോയിന്റ്’ എന്ന് നാമകരണം ചെയ്തിരുന്നു.

Top