CMDRF

ചെന്നൈ – തിരുവനന്തപുരം മെയില്‍ സമയക്രമത്തില്‍ മാറ്റം; ഇന്ന് മുതല്‍ 15 മിനിറ്റ് നേരത്തെ ചെന്നൈയില്‍ നിന്ന് പുറപ്പെടും

തിരുവനന്തപുരം: ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ (12623) സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം. ട്രെയിന്‍ 15 മിനിറ്റ് നേരത്തെ ചെന്നൈയില്‍ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്നലെ വരെ രാത്രി 7.45 നാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടിരുന്നതെങ്കില്‍, ജൂലൈ 15 തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ രാത്രി 7.30ന് പുറപ്പെടും. ഇതനുസരിച്ച് കേരളത്തില്‍ ട്രെയിന്‍ എത്തുന്ന സമയക്രമത്തിലും വ്യത്യാസമുണ്ടാകും.

പാലക്കാട് ജംക്ഷനില്‍ പുലര്‍ച്ചെ 3.52നാണ് ട്രെയിന്‍ എത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ 3.37ന് എത്തിച്ചേരും. തൃശൂരില്‍ പുലര്‍ച്ചെ 5.00 മണിക്ക് എത്തിയിരുന്ന ട്രെയിന്‍ 4.40നായിരിക്കും ഇനി എത്തിച്ചേരുക. എറണാകുളം ടൗണില്‍ രാവിലെ 6.35ന് എത്തിയിരുന്ന ട്രെയിന്‍ ഇനി മുതല്‍ 6.20 തന്നെ എത്തും. കോട്ടയത്ത് 7.52ന് എത്തിച്ചേര്‍ന്നിരുന്ന ട്രെയിന്‍ ഇനി 7.40ന് തന്നെ എത്തിച്ചേരും. കൊല്ലം ജംക്ഷനില്‍ 9 52ന് എത്തിയിരുന്ന ട്രെയിന്‍ ഇനി മുതല്‍ 9.45ന് എത്തിച്ചേരും. 11.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിച്ചിരുന്ന ട്രെയിന്‍ ഇനി മുതല്‍ 10 മിനിറ്റ് നേരത്തെ 11.20ന് തന്നെ എത്തിച്ചേരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Top