CMDRF

ദുലീപ് ട്രോഫി ടീമിൽ മാറ്റം ; പകരക്കാരെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും മാത്രമെ ജഡേജ കളിക്കുന്നുള്ളു.

ദുലീപ് ട്രോഫി ടീമിൽ മാറ്റം ; പകരക്കാരെ പ്രഖ്യാപിച്ചു
ദുലീപ് ട്രോഫി ടീമിൽ മാറ്റം ; പകരക്കാരെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ദുലീപ് ട്രോഫി ടൂർണണമെൻറിനുള്ള ടീമിൽ നിന്ന് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ജഡേജയുടെ ഒഴിവാക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകൾ കണക്കിലെടുത്ത് ജഡേജ വിശ്രമം അനുവദിച്ചതാണെന്നും സൂചനയുണ്ട്. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീം ബിയുടെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ടി20 ലോകകപ്പിന് പിന്നാലെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും മാത്രമെ ജഡേജ കളിക്കുന്നുള്ളു. അക്സർ പട്ടേൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്ഥാനമുറപ്പിച്ചതിനാൽ ജഡേജക്ക് ഏകദിന ടീമിലും അടുത്തൊന്നും ഇടം കിട്ടാനിടയില്ലെന്ന് സൂചനയുണ്ട്.

അതിനിടെ രവീന്ദ്ര ജഡേജക്ക് പുറമെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെയും ഉമ്രാൻ മാലിക്കിനെയും ദുലീപ് ട്രോഫിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസുഖം കാരണമാണ് ഇരുവരെയും ഒഴിവാക്കിയത്. ടീം ബിയിൽ അംഗമായ മുഹമ്മദ് സിറാജിന് പകരം നവദീപ് സെയ്നിയെയും ടീം സിയിൽ ഭാഗമായ ഉമ്രാൻ മാലിക്കിന് പകരം ഗൗരവ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read:കുറ്റം തെളിയുന്നതുവരെ ഷാക്കിബ് ടീമിൽ തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്

സെപ്റ്റംബർ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂർണമെൻറ് തുടങ്ങുന്നത്. അടുത്തമാസം19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തെരഞ്ഞെടുപ്പ് ദുലീപ് ട്രോഫിയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ടീമിൽ ഇടം ലഭിക്കുമെന്ന് കരുതുന്ന പ്രമുഖരെല്ലാം ദുലീപ് ട്രോഫിയിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് ദുലീപ് ട്രോഫിയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യ ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, നവ്ദീപ് സൈനി, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ സായ് കിഷോർ, മോഹിത് അവസ്തി , എൻ ജഗദീശൻ.

ഇന്ത്യ സി: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാട്ടിദാർ, അഭിഷേക് പോറെൽ, സൂര്യകുമാർ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുത്താർ, ഗൗരവ് യാദവ്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖാംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡേ, സന്ദീപ് വാര്യർ.

Top