CMDRF

ഇന്ത്യൻ ടീമിൽ മാറ്റം; യുവതാരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍

ഇതോടെ ഇന്ത്യന്‍ ടീമില്‍ അഞ്ച് സ്പിന്നര്‍മാരായി

ഇന്ത്യൻ ടീമിൽ മാറ്റം; യുവതാരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍
ഇന്ത്യൻ ടീമിൽ മാറ്റം; യുവതാരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയാണിത്. എന്നാല്‍ ആരേയും സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതോടെ ഇന്ത്യന്‍ ടീമില്‍ അഞ്ച് സ്പിന്നര്‍മാരായി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പമാണ് വാഷിങ്ടണ്‍ സുന്ദറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കുല്‍ദീപ് ഒഴികെയുള്ളവര്‍ ഓള്‍ റൗണ്ടര്‍മാരുമാണ്.

Alos Read:  ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും

ഒക്ടോബര്‍ 24 മുതലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക. പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനും ഇന്ത്യന്‍ സംഘത്തിന് ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചുവരവ് ആവശ്യമാണ്.

Alos Read:  ഗൗരി ലങ്കേഷ് കൊലക്കേസ്: പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന

ന്യൂസിലാന്‍ഡിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ?ഗില്‍, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍.

Top