സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. എന്നാൽ രണ്ട് ജില്ലകളിൽ കൂടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്,എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതിനെ തുടർന്ന് മലമ്പുഴ ഡാമിലെ പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.

Top