തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയനരികിലാണ്.
കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയപ്പോള്‍ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആര്‍.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിലാണ്.