പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍

ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികളാണ് യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തി പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസുകളുടെ റൂട്ട് മാറ്റിയിരിക്കുകയാണ്. എയര്‍വെയ്സ് ഉള്‍പ്പെടെ, ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികളാണ് യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്.

ദുബായിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേസ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനക്കമ്പനികള്‍ ഇറാഖിലെയും സിറിയയിലെയും വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് ഇനി സര്‍വീസ് നടത്തുക. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ദൂരം പറക്കേണ്ടി വരുന്നതിനാല്‍ ഇത് വിമാനക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും.

Also Read : ‘ഗാസയിലെ ചിത്രങ്ങള്‍ ലോകമഹായുദ്ധത്തെ ഓര്‍മിപ്പിക്കുന്നത്’: യു.എസിലെ ജൂതസംഘടന

ഇന്ധനച്ചെലവ് കൂടുന്നതിനൊപ്പം ഈ വഴിതിരിച്ചുവിടലുകള്‍ യാത്രാ സമയത്തെയും സാരമായി ബാധിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ റൂട്ട് മാറ്റി കൂടുതല്‍ ദൂരം പറക്കാന്‍ നിര്‍ബന്ധിതരാവുന്നത്.

Top