മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യം; ഡബ്ല്യുസിസി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിച്ചു

മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യം; ഡബ്ല്യുസിസി
മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യം; ഡബ്ല്യുസിസി

കൊച്ചി: മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞു.

ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡബ്ലൂസിസി കൂട്ടിച്ചേര്‍ത്തു.

Top