ഐഫോൺ പ്രേമികൾ പുതിയ സീരീസ് 16നെ കുറിച്ച് ഇതിനകം തന്നെ വലിയ ചർച്ചകളിലാണ്. ചർച്ചകളിൽ നിറഞ്ഞിരിക്കുന്ന പ്രധാന നാല് അഭ്യൂഹങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
ഈ സെപ്റ്റംബർ മാസം ഐഫോൺ 16 സിരീസ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ പ്രധാന മോഡലുകൾ. എന്നാൽ ഐഫോൺ 16നെ കുറിച്ച് ഇതിനകം നിരവധി വിവരങ്ങൾ ലീക്കായി കഴിഞ്ഞു. അതേസമയം ആപ്പിൾ കമ്പനി പുത്തൻ സ്‌മാർട്ട്‌ഫോൺ മോഡലുകളുടെ സവിശേഷതകൾ അധികം പുറത്തുവിട്ടിട്ടുമില്ല. ഐഫോൺ 16 സിരീസിനെ കുറിച്ച് ഇതിനകം ചർച്ചകളിൽ നിറഞ്ഞിരിക്കുന്ന പ്രധാന നാല് അഭ്യൂഹങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ ..
എ17 ബയോണിക് ചിപ്പ്
ഇതിനകം ശ്രദ്ധേയമായ എ16ൻറെ പിൻഗാമിയായി എ17 ബയോണിക് ചിപ്പ് . ഐഫോൺ 16 സിരീസിലൂടെ ഈ പുതിയ ഫീച്ചർ ആപ്പിൾ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. കൂടുതൽ വേഗത്തിലുള്ള പ്രൊസസിംഗും, ഉയർന്ന ഗ്രാഫിക്‌സ് മികവും, മെച്ചപ്പെട്ട ഊർജ കാര്യക്ഷമതയും ഈ ചിപ്പ് ഉറപ്പുവരുത്തും എന്നാണ് പറയപ്പെടുന്നത്.
ബാറ്ററി
പലരും പരാതി പറയുന്ന ആപ്പിൾ ഫോണിന്റെ ഒരു പോരായ്മയാണ് ബാറ്ററി പെട്ടന്ന് കഴിയും എന്നത്, എന്നാൽ പുതിയ സീരീസ് ഐഫോണുകൾ ബാറ്ററികളുടെ ആയുസ് കൊണ്ട് എപ്പോഴും ശ്രദ്ധേയമാണ്. ഐഫോൺ 16 സിരീസിൽ പുത്തൻ സാങ്കേതികവിദ്യകളിൽ അണിയിച്ചൊരുക്കുന്ന ബാറ്ററികൾ നിലവിലുള്ളവയേക്കാൾ ഏറെനേരം ഫോണിൽ ചാർജ് നിലനിർത്താൻ സഹായകമാകും എന്ന് പ്രതീക്ഷിക്കാം.
ഒരുപാട് നിറങ്ങൾ
ഐഫോൺ 16 കൂടുതൽ നിറങ്ങളിലായിരിക്കും വരിക എന്ന റൂമറാണ് മറ്റൊരു പ്രധാന ചർച്ച. കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള നിറങ്ങളിലാവും ഐഫോൺ 16 വരിക എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഡിസ്പ്ലേ
മുൻ മോഡലുകളെ അപേക്ഷിച്ച്ഐ ഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളിൽ വലിയ ഡിസ്‌പ്ലെയാണ് വരിക എന്നതാണ് സജീവമായിട്ടുള്ള മറ്റൊരു അഭ്യൂഹം. കൂടുതൽ മികവാർന്ന കാഴ്‌ചാനുഭവം ഈ വലിയ ഡിസ്‌പ്ലെ നൽകും എന്നാണ് പ്രതീക്ഷ.