വന്‍ അപ്ഡേറ്റുമായി ചാറ്റ്ജിപിടി

നേരത്തെ അവതരിപ്പിച്ച ചാറ്റ്ജിപിടി എന്റര്‍പ്രൈസ് പതിപ്പ് വിജയകരമായതിന് പിന്നാലെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്

വന്‍ അപ്ഡേറ്റുമായി ചാറ്റ്ജിപിടി
വന്‍ അപ്ഡേറ്റുമായി ചാറ്റ്ജിപിടി

ന്നത്തെ ലോകത്തിനു സുപരിചിതമാണ് ചാറ്റ്ജിപിടി. ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കരൂപമാണ് ചാറ്റ്ജിപിടി. ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ശേഷി വെളിവാക്കുന്ന തരത്തില്‍ ശക്തമായ ഒരു ടൂളാണ് ചാറ്റ്ജിപിടി. ഏതു വിഷയത്തെപ്പറ്റിയും വിവരങ്ങള്‍ നല്‍കാന്‍ പര്യാപ്തമായ രീതിയിലാണ് ചാറ്റ്ജിപിടി വികസിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ചാറ്റ്ജിപിടിയുമായി സ്വഭാവിക രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള അഡ്വാന്‍സ്ഡ് വോയ്‌സ് മോഡുമായി എത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ. ജിപിടി 4ന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന.

തുടക്കത്തില്‍ ചാറ്റ്ജിപിടി പ്ലസ്, ടീംസ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. എന്റര്‍പ്രൈസ് എഡ്യു ഉപഭോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റനുസരിച്ച് അഡ്വാന്‍സ്ഡ് വോയ്സ് മോഡില്‍ അത് നീല നിറത്തിലുള്ള ഗോളമാകും. പുതിയ വോയ്സ് മോഡിനൊപ്പം അഞ്ച് പുതിയ ശബ്ദങ്ങളും ചാറ്റ്ജിപിടിയ്ക്ക് ലഭിക്കും. ആര്‍ബര്‍, മേപ്പിള്‍, സോള്‍, സ്പ്രൂസ്, വേയ്ല്‍ എന്നീ ശബ്ദങ്ങള്‍ കൂടിയെത്തുന്നതോടെ വോയ്സ് മോഡിന് ആകെ ഒമ്പത് ശബ്ദങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.

Also Read: ഗൂഗിള്‍ ഫോട്ടോസില്‍ എഐ ടൂളുകള്‍!

മുന്‍പ് സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന ‘ചാറ്റ്ജിപിടി എഡ്യു’ ഓപ്പണ്‍ എഐ അവതരിപ്പിച്ചിരുന്നു. ജിപിടി 4ഒയുടെ പിന്തുണയോട് കൂടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ചാറ്റ് ബോട്ടിന് ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാകും എന്ന പ്രത്യേകതയുമുണ്ട്.

ഡാറ്റ അനാലിസിസ്, വെബ് ബ്രൗസിങ്, ഡൊക്യുമെന്റ് സമ്മറൈസേഷന്‍ ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്യാനും ഇതിനാകും. മാത്രമല്ല താങ്ങാനാകുന്ന വിലയാണ് ഇതിന് ഇട്ടിരിക്കുന്നത്. എന്റര്‍പ്രൈസസ് ലെവലിലുള്ള സെക്യൂരിറ്റിയും ചാറ്റ്ജിപിടി വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: ഓപ്പണ്‍ എഐ: മിറ മുറാട്ടി അടക്കം മൂന്ന് പേർ കമ്പനി വിട്ടു

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല, പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍, ടെക്സാസ് സര്‍വകലാശാല, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കൊളംബിയ സര്‍വകലാശാല തുടങ്ങിയ സ്ഥലങ്ങളില്‍ ചാറ്റ്ജിപിടി എഡ്യു അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അവതരിപ്പിച്ച ചാറ്റ്ജിപിടി എന്റര്‍പ്രൈസ് പതിപ്പ് വിജയകരമായതിന് പിന്നാലെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Top