പാലക്കാട്: നഗരത്തിലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും, സിപിഐഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് പരിശോധന നടന്നതെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
പരിശോധനക്ക് പിന്നിൽ എം.ബി രാജേഷും ഭാര്യാ സഹോദരനും ബിജെപി നേതാക്കളുമാണ്. കൊടകര കുഴൽപ്പണ കേസ് മറയ്ക്കാനാണ് പരിശോധന നടത്തിയത്. എം.ബി രാജേഷ് കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാജിവച്ച് ഇറങ്ങിപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ഷാഫിയെ വിമർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ
വനിതാ നേതാക്കളെ അപമാനിക്കാനായിരുന്നു പരിശോധനയെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് പി.കെ ശ്രീമതിയുടെ മുറിയിൽ ആരും മുട്ടിയില്ലെന്നും, കേരള പോലീസിന്റെ ഏറ്റവും നാണം കെട്ട പരിശോധനയാണിതെന്നും കുറ്റപ്പെടുത്തി . രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ. ഇത് ഭരണത്തിന്റെ അവസാനമാണെന്നും വി.ഡി സതീശൻ കൂട്ടിച്ചർത്തു.