നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പന്നമാണ് ചിയ സീഡുകള്‍. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.ചിയ സീഡ്‌സ് എന്നത് ഇന്നത്തെ കാലത്ത് പലരും കേട്ടു വരുന്ന ആരോഗ്യകരമായ ഭക്ഷണമാണ്. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടു രണ്ടാണ്. ചിയ സീഡ്‌സ് തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണിത്. ഇത് ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായതാണ് .
നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണിത്. ക്യാന്‍സര്‍, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍,സന്ധിവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ തന്നെയാണ്. ഇതു പോലെ പ്രോട്ടീന്‍ സമ്പന്നമായ ഇത് മിസൈലിന്റെ ആരോഗ്യത്തിന് സഹായിക്കും. ഇതില്‍ കാല്‍സ്യം ധാരാളമുണ്ട്. പാലിലുള്ളത്രത്തോളം കാല്‍സ്യം ഈ വിത്തുകളിലുമുണ്ട് .അതുകൊണ്ടുതന്നെ പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിയ്ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്.
ഇതിലെ നാരുകള്‍ തന്നെയാണ് ഇതിനായി സഹായിക്കുന്നത്.ഫൈബറുകള്‍ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചിയ വിത്തുകള്‍ക്ക് പ്രമേഹത്തെ ചികിത്സിക്കാനും അകാല വാര്‍ദ്ധക്യം തടയാനും സെര്‍വിക്കല്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്ലതാണ്. ഇത് ഏകദേശം ഒന്നര ടേബിള്‍സ്പൂണ്‍ മുതല്‍ 2 സ്ണ്‍ വരെ കഴിയ്ക്കാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും കഴിയ്ക്കാം. ഇത് വല്ലാതെ കൂടുതല്‍ കഴിയ്ക്കരുത്. കാരണം നാരുകള്‍ ഉള്ളതിനാല്‍ വയര്‍ വീര്‍ക്കുന്നത് പോലെ തോന്നാം. പ്രത്യേകിച്ചും കൂടുതല്‍ നാരുകള്‍ ഉള്ള മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണെങ്കില്‍ . ഇത് കഴിയ്ക്കുന്ന ദിവസം മറ്റ് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കാം. ഗര്‍ഭിണികള്‍ക്കും ഇത് മിതമായ തോതില്‍ കഴിയ്ക്കാം. ഇത് കുതിര്‍ത്ത് കഴിയ്ക്കാം. എന്തെങ്കിലും ഭക്ഷണത്തില്‍ ഇട്ടു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കുതിര്‍ത്ത് കഴിയുമ്പോള്‍ ഫലൂദയില്‍ കാണുന്ന വിത്തുകള്‍ പോലെയായി മാറും. എന്നാല്‍ ഇത് കസ്‌കസ് അല്ല.