കോട്ടയം: നളന് ഷൈന്‍ എന്ന പേരിലറിയപ്പെടുന്ന ഷെഫ് ഷൈന്‍ വിജയന് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് അവാര്‍ഡ്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ് ബോസില്‍നിന്ന് ഷൈന്‍ വിജയന് പുരസ്കാരം ഏറ്റുവാങ്ങി.
പാരമ്പര്യഭക്ഷണരീതികളിലൂടെ ഭക്ഷ്യമേഖലയില്‍ ഷൈന്‍ വിജയന് നടത്തിവരുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് ഗവര്‍ണര്‍ പ്രശസ്തിപത്രത്തില്‍ അഭിപ്രായപ്പെട്ടു. പ്രകൃതി-മനുഷ്യ ബന്ധത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പരമ്പരാഗത ഭക്ഷണരീതികളുടെ പ്രചാരത്തിലൂടെ ഷൈന്‍ വിജയന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രശസ്തിപത്രത്തില്‍ പറയുന്നു.