CMDRF

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വമ്പൻ വിജയവുമായി ചെൽസി

ചെൽസിക്കായി വല കുലുക്കി നിക്കോളാസ് ജാക്സൺ, കോൾ പാൾമർ, ജാവോ ഫെലിക്സ് എന്നിവരും

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വമ്പൻ വിജയവുമായി ചെൽസി
ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വമ്പൻ വിജയവുമായി ചെൽസി

വോൾവ്സിനെ എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് ചെൽസി അടിപറ്റിച്ചത്. നോനി മദുകെ ഹാട്രികുമായി കളം നിറഞ്ഞു. നിക്കോളാസ് ജാക്സൺ, കോൾ പാൾമർ, ജാവോ ഫെലിക്സ് എന്നിവരും ചെൽസിക്കായി വല കുലുക്കി. മാത്യൂസ് കുൻഹ, ജോർജൻ സ്ട്രാൻഡ് ലാർസൻ എന്നിവർ വോൾവ്സിന്റെ ആശ്വാസ ​ഗോളുകൾ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. രണ്ടാം മിനിറ്റിൽ തന്നെ ചെൽസി മുന്നിലെത്തി. നിക്കോളാസ് ജാക്സൺ ആണ് ബ്ലൂസിനായി വല ചലിപ്പിച്ചത്. എന്നാൽ 27-ാം മിനിറ്റിൽ മാത്യൂസ് കുൻഹ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് 45-ാം മിനിറ്റിൽ കോൾ പാൾമർ വഴി ചെൽസി വീണ്ടും മുന്നിലെത്തി. പക്ഷേ ലീഡ് നിലനിർത്താൻ ചെൽസിക്ക് കഴിഞ്ഞില്ല. ആറ് മിനിറ്റ് നീണ്ട ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജോർജൻ സ്ട്രാൻഡ് ലാർസനിലൂടെ വോൾവ്സ് സമനില പിടിച്ചു. ആദ്യ പകുതി കഴിയുമ്പോൾ 2-2 എന്നായിരുന്നു സ്കോർ.

Also read: സ്വന്തം മണ്ണിലും നാണം കെട്ട് പാക്കിസ്ഥാൻ

Top