കെമിക്കലുകളുടെ അമിതമായ ഉപയോഗമാണ് പലരുടെയും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നത്. മുടിയിലെ അമിതമായ പരീക്ഷണങ്ങളാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നത്. മുടിയിഴകളില്‍ കെമിക്കലുകളുടെ ഉപയോഗം കൂടുമ്പോള്‍ അത് പലപ്പോഴും അതിന്റെ വളര്‍ച്ചയെയും മോശമായി ബാധിക്കാറുണ്ട്. വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സകളാണ് എപ്പോഴും മുടിയ്ക്ക് ഏറെ നല്ലത്. മുടികൊഴിച്ചില്‍, മുടി വരണ്ട് പോകല്‍, മുടി പൊട്ടല്‍, താരന്‍ തുടങ്ങി പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് മുടിയില്‍ നേരിടുന്നത്. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ പരിഹാര മാര്‍ഗങ്ങളുണ്ട്. മുടി നല്ല തിളക്കവും ഭംഗിയുമായി കിടക്കാന്‍ വീട്ടിലുണ്ടാക്കാവുന്ന ഷാംപൂ നോക്കാം. മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉലുവ. താരന്‍, മുടികൊഴിച്ചില്‍, മുടി വരണ്ട് പോകല്‍ എന്നിവയ്ക്ക് ഒക്കെ ഉള്ള പരിഹാരമാണ് ഉലുവയെന്ന് തന്നെ പറയാം. ഇതിലെ അമിനോ ആസിഡുകളും മറ്റും മുടിയ്ക്ക് ഏറെ നല്ലതാണ്. നല്ല ആരോഗ്യമുള്ള മുടി വളര്‍ത്താന്‍ ഉലുവ മികച്ചതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഉലുവ ആരോഗ്യത്തിനും മുടിയ്ക്കും ഏറെ മികച്ചതാണ്. ചെമ്പരത്തിയുടെ ഇലയും പൂവുമൊക്കെ മുടിയ്ക്ക് ഏറെ നല്ലതാണ്. മുടിയ്ക്ക് ആവശ്യമായ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിലും താരനുമൊക്കെ മാറ്റാന്‍ ചെമ്പരത്തി സഹായിക്കും. മുടികൊഴിച്ചില്‍ മാറ്റാനുള്ള പ്രകൃതിദത്തമായ മരുന്നാണ് ചെമ്പരത്തിയുടെ ഇലയും പൂവുമൊക്കെ. മുടിയുടെ മൃദുത്വവും തിളക്കവും വീണ്ടെടുക്കാന്‍ ചെമ്പരത്തി സഹായിക്കും.
സോപ്പിന്‍ കായ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പണ്ട് കാലങ്ങളില്‍ തുണി കഴുകാനൊക്കെ സോപ്പിന്‍ കായ ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായ രീതിയില്‍ ശേഖരിക്കുന്നത് കൊണ്ട് തന്നെ സോപ്പിന്‍ കായ ഉപയോഗിക്കുന്നത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും ഇടയാക്കില്ല. തലയോട്ടിയിലെയും മുടിയിലെയും അഴുക്കിനെയും മറ്റും കളയാന്‍ ഇത് വളരെ നല്ലതാണ്. ഷാംപൂകളില്‍ ഉപയോഗിക്കുന്നത് കെമിക്കലുകള്‍ ഉപയോഗിക്കാതെ തന്നെ പത വരുത്താനും ഇത് സഹായിക്കും. പൊതുവെ ചര്‍മ്മ സംരക്ഷണത്തില്‍ വളരെ വലിയ പങ്കുണ്ട് ഫ്‌ലാക്‌സ് സീഡ്‌സിന്. മുടി വളര്‍ച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. കൊറിയക്കാരുടെ ചര്‍മ്മ സംരക്ഷണത്തിലെ പ്രധാനിയാണ് ഫ്‌ലാക്‌സ് സീഡ്‌സ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് മുടി വളര്‍ത്താന്‍ വളരെയധികം സഹായിക്കും. വൈറ്റമിന്‍ ഇ, ബി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാനും വളര്‍ത്താനും ഇത് നല്ലതാണ്. മുടി വളര്‍ത്താന്‍ ബെസ്റ്റാണ് റോസ് മേരി. പൊതുവെ പുറം രാജ്യങ്ങളില്‍ എല്ലാവരും റോസ് മേരി വാട്ടറും റോസ് മേരി എണ്ണയും മുടിയില്‍ ധാരാളമായി ഉപയോഗിച്ച് വരാറുണ്ട്. മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി നന്നായി വളര്‍ത്തിയെടുക്കാനും റോസ് മേരി വളരെ നല്ലതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ പ്രകോപനങ്ങളെ കുറച്ച് മുടി വളര്‍ത്താന്‍ വളരെയധികം സഹായിക്കും. ഇതിനായി 10 മുതല്‍ 15 സോപ്പിന്‍ കായ തലേ ദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയും വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇനി അടുത്ത ദിവസം രാവിലെ റോസ് മേരി വാട്ടറിലേക്ക് സോപ്പിന്റെ കായ കളഞ്ഞ് പുറതം തോടും ഉലുവയും കറ്റാര്‍വാഴയും ഒരു ചെമ്പരത്തി പൂവും കുറച്ച് ഇലകളും 1 ടേബിള്‍ സ്പൂണ്‍ ഫ്‌ലാക്‌സ് സീഡ്‌സും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി ഇത് തിളപ്പിച്ച ശേഷം ഇത് അരിച്ച് എടുക്കുക. അരിച്ചെടുത്ത വെള്ളം തണുത്ത് കഴിയുമ്പോള്‍ ജെല്‍ പോലെയാണ് ഇരിക്കുന്നത്. ഇത് മിക്‌സിയിലിട്ട് അരച്ച് എടുക്കുക. ഇപ്പോള്‍ ഷാംപൂ റെഡിയായി കഴിഞ്ഞിരിക്കുകയാണ്.